കൊച്ചി/വയനാട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാരക്കാമല സ്വദേശി മൊയ്തു (59), വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം.ഡി ദേവസി(75) എന്നിവരാണ് മരിച്ചത്.
മൊയ്തു മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദേവസി കളമശേരി മെഡിക്കല്‍ കോളജിലാണ് ചികിത്സയിലായിരുന്നത്. ജൂലൈ 25 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദേവസിക്ക് പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടായിരുന്നു.