കേരളത്തില്‍ ഇന്ന് 17,983 കോവിഡ് കേസുകള്‍, 15,054 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂര്‍ 819, പത്തനംതിട്ട 759, വയനാട് 338, കാസര്‍ഗോഡ് 246 എന്നിങ്ങനെയാണ് ജില്ലകള്‍തിരിച്ചുള്ള ഇന്നത്തെ രോഗ ബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ സാമ്പിളുകളാണ് 1,10,523 പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,69,954 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,47,442 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,512 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1807 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,62,846 കോവിഡ് കേസുകളില്‍, 12.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,918 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 877 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,318 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,054 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2422, കൊല്ലം 538, പത്തനംതിട്ട 187, ആലപ്പുഴ 1303, കോട്ടയം 1216, ഇടുക്കി 372, എറണാകുളം 614, തൃശൂര്‍ 2587, പാലക്കാട് 1064, മലപ്പുറം 1366, കോഴിക്കോട് 1540, വയനാട് 442, കണ്ണൂര്‍ 1068, കാസര്‍ഗോഡ് 335 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,62,846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,09,530 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Top