കേരള ക്രിക്കറ്റ് അസോസിയേഷനില്‍ കൂട്ടരാജി ; ലോധ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമാണ് രാജി

kerala-cricket

ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ കൂട്ടരാജി. ലോധ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റും, സെക്രട്ടറിയും അടക്കം ഒരു വിഭാഗം രാജിവച്ചത്. ആലപ്പുഴയില്‍ നടന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലായിരുന്നു രാജി പ്രഖ്യാപനം.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ബോഡി യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍. ആലപ്പുഴ റമദ ഹോട്ടലില്‍ ചേര്‍ന്ന യോഗം ലോധ കമ്മറ്റി റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 9 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും രാജിവച്ചത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ സെക്രട്ടറി ജയേഷ് ജോര്‍ജും തല്‍സ്ഥാനം രാജി വച്ചു. ജയേഷ് ബിസിസിഐ പ്രതിനിധിയായി തുടരും.

Top