തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നാലു കളിക്കാര്‍ക്കെതിരെയെടുത്ത സസ്‌പെന്‍ഷന്‍ നീക്കി. രോഹന്‍ പ്രേം, എം.ഡി.നിധീഷ് , സന്ദീപ് വാര്യര്‍, മുഹമ്മദ് അസറുദീന്‍ എന്നിവര്‍ക്കെതിരെ എടുത്ത നടപടിയാണ് റദ്ദാക്കിയത്.
എന്നാല്‍ മൂന്നു മത്സരങ്ങളുടെ മാച്ച് ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ല. സസ്‌പെന്‍ഷന്‍ നേരിട്ട നാല് കളിക്കാരും കെസിഎക്ക് അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് കെസിഎ ഭാരവാഹികളുടെ യോഗം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നു കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ അറിയിച്ചു.
എന്നാല്‍ റൈഫി വിന്‍സന്റ് ഗോമസിനെതിരെ എടുത്ത നടപടി തുടരും.