‘റികാർഡോ’ കോഫി പൗഡറുമായി യുവ സംരഭക ഗീതു ശിവകുമാർ

റികാർഡോ എന്ന പേരില്‍ കോഫി പൗഡറുമായി വിപണിയിലെത്തുകയാണ് യുവ സംരഭകയും പേസ് ഹൈടെക് സ്ഥാപനത്തിന്റെ സി.ഇ.ഒയുമായ ഗീതു ശിവകുമാർ. ഗുണമേന്മയുള്ള കാപ്പി പരിപ്പും അതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കാപ്പിപ്പൊടിയുമാണ് റികാർഡോയുടെ സവിശേഷത. ഇൻസ്റ്റന്റ് കാപ്പിയുടെയും, ഫിൽട്ടർ കാപ്പിയുടെയും തനത് രുചി ഉപഭോക്താക്കളിലെത്തിക്കാൻ ഗീതുവിന്റെ റികാർഡോയ്ക്ക് കഴിയുന്നുണ്ട്. ഇതിൽ കൃത്രിമ രുചിയോ, മണമോ, നിറമോ, ഒന്നും തന്നെ ചേർക്കുന്നില്ലെന്നു കമ്പനി അവകാശപെടുന്നു.

ഗീതുവിന്റെ പുതിയ സംരഭത്തിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. നിലവില്‍ ഓൺലൈനിലൂടെയാണ് റികാർഡോയുടെ വില്പന. ഓൺലൈൻ ഷോപ്പിങ്​ സൈറ്റായ സ്​നാപ്​ഡീൽ, ഫ്ലിപ്പ് കാര്‍ട്ട് , എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് റികാർഡോ കോഫി പൗഡർ വാങ്ങുവാൻ സാധിക്കും.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളുടെയും സ്ഥാപങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന സംരംഭമാണ് പേസ് ഹൈടെക്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ ഗീതു ശിവകുമാർ 2012-ല്‍ ഇന്ത്യ-ജപ്പാന്‍ യൂത്ത് എക്സ്ചേഞ്ചില്‍ സാങ്കേതികവിദ്യാ വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത വ്യക്തി കൂടിയാണ്.

Top