kerala express-kollam-mayyanad

കൊല്ലം : ട്രെയിനില്‍ തീയും പുകയും കണ്ടതിനെ തുടര്‍ന്ന് വണ്ടി പിടിച്ചിട്ടു. കേരള എക്‌സ്പ്രസ് ട്രെയിനിലാണ് തീയും പുകയും കണ്ടത്.

കൊല്ലം മയ്യനാട് എത്തിയപ്പോഴാണ് എസി കോച്ചില്‍ നിന്ന് തീയും പുകയും കണ്ടത്. ഇതേതുടര്‍ന്ന് വണ്ടി മയ്യനാട് പിടിച്ചിട്ടു. പരിശോധനയില്‍ എസി കംപാര്‍ട്ട്‌മെന്റിനു താഴെയുള്ള ബെല്‍റ്റ് ജാം ആയതാണ് തീ ഉയരാന്‍ കാരണമായതെന്നു കണ്ടെത്തി.

ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു ട്രെയിന്‍.

Top