കൊച്ചി: അഞ്ചാമത് കേരള ഫാഷന്‍ ലീഗ് നാളെ കൊച്ചിയില്‍ നടക്കും. കുണ്ടന്നൂര്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെ നീളുന്ന ആറു റൗണ്ടുകളിലായി 75 ലധികം മോഡലുകളും രാജ്യാന്തര ഡിസൈനര്‍മാരും പരിപാടിയില്‍ അണിനിരക്കും.
മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഒട്ടേറെ സവിശേഷതകളുമായാണ് 5-ാമത് കേരള ഫാഷന്‍ ലീഗ് എത്തുന്നതെന്നാണ് കെ.എഫ്എല്‍ ഫൗണ്ടറും സി.ഇ.ഔയും പരിപാടിയുടെ നിര്‍മ്മാതാവുമായ അഭില്‍ ദേവ് പറഞ്ഞു.
രാജ്യത്തെ 20 ല്‍പരം പ്രമുഖ ഡിസൈനര്‍മാര്‍ ആദ്യമായി ഒരു വേദിയിലെത്തുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. പ്രമുഖ മോഡലുകള്‍, മിസിസ് മോഡല്‍ റൗണ്ടില്‍ മാറ്റുരയ്ക്കുന്നു. 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മാത്രം അണിനിരക്കുന്ന രാജ്യത്തെ ആദ്യ ഫാഷന്‍ ഷോ റൗണ്ട്, 25 ഓളം സെലിബ്രിറ്റികള്‍ എത്തുന്ന കേരളത്തിലെ ആദ്യ സെലിബ്രിറ്റി റൗണ്ട് എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളാണ് 5-ാമത് കേരള ഫാഷന്‍ ലീഗിനുള്ളത്.
റിമി സെന്‍, സെറീന്‍ ഖാന്‍, നേഹ ശര്‍മ്മ, നേഹ സക്‌സേന, നമിത, റിമ കല്ലിങ്കല്‍, മിയ ജോര്‍ജ്, അനന്യ, പ്രിയാമണി, ഗൗരി മുഞ്ത്ഡാല്‍, ഇനിയ, ഭാമ, സ്റ്റെഫിന്‍, രമ്യ നമ്പീശന്‍, ലെന, മിത്ര കുര്യന്‍, പ്രയാാഗ മാര്‍ട്ടിന്‍ എന്നിവരടക്കം ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും പ്രമുഖ സെലിബ്രിറ്റികള്‍ ഫാഷന്‍ ലീഗില്‍ അണിനിരക്കും.