ദൃശ്യം2 തിയറ്റർ റിലീസിന് അനുവദിക്കില്ലെന്ന് കേരളം ഫിലിം ചേംബർ

ടൻ മോഹൻ ലാലിനെതിരെ കേരളം ഫിലിം ചേംബർ. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻ ലാൽ ചിത്രമായ ദൃശ്യം2 തിയറ്റർ റിലീസിന് അനുവദിക്കില്ലെന്നാണ് ഫിലിം ചേംബർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒടിടിയ്ക്ക് ശേഷം ചിത്രം തിയറ്റർ റിലീസാകാമെന്ന് ആരും പ്രതീക്ഷിക്കണ്ടെന്നും മോഹൻ ലാലിനു മാത്രമായി പ്രത്യേക പരിഗണന നൽകാനാവില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. സൂപ്പർ താരത്തിനോ സൂപ്പർ നിർമാതാവിനോ പ്രത്യേക ഇളവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൂഫിയും സുജാതയും ഒടിടി റിലീസിനെ എതിര്‍ത്ത മോഹന്‍ലാല്‍ സ്വന്തം കാര്യത്തില്‍ വാക്ക് മാറ്റരുതെന്നും പലര്‍ക്കും പല നീതിയെന്നത് ശരിയല്ലെന്നും ഫിലിംചേംബര്‍ പ്രതികരിച്ചു.

പുതുവർഷ ദിനത്തിലാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒടിടി റിലീസായിരിക്കുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചത്. ഇതിനെതിരെ തിയറ്റർ ഉടമകൾ രംഗത്ത് വന്നെങ്കിലും നിർമാതാവും അണിയറ പ്രവത്തകരും തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയിരുന്നില്ല. മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ദൃശ്യം 2 ഒടിടിയിലേക്ക് വിട്ടതെന്നാണ് നിര്‍മാതാവ് അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബറിന്റെ പുതിയ പ്രഖ്യാപനം.

Top