തിരുവനന്തപുരം ;ഇലക്ട്രിക് വാഹനങ്ങൾക്ക് വായ്പ നൽകാൻ ഒരുങ്ങി കേരള ഫിനാൻഷ്യൽ കോർപറേഷൻ. ഏഴു ശതമാനമാണ് പലിശ. വിദേശത്തു നിന്നും മടങ്ങി വന്നവർക്ക് നോർക്കയുടെ പദ്ധതിയുമായി ചേർന്ന് നാല് ശതമാനം പലിശയ്ക്ക് വായ്പ നൽകും.
വാഹനത്തിന്റെ ഓൺ ദ റോഡ് കോസ്റ്റിന്റെ 80 ശതമാനം തുക വായ്പയായി നൽകുമെന്ന് കെ.എഫ്.സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.കെ.എഫ്.സിയുടെ ഈ പുതിയ തീരുമാനം ഒരുപാട് പേർക്ക് ആശ്വാസം ഏകുന്നതാണ്.