കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ 2017-18 കാലയളവിലെ ലാഭം 8.30 കോടി രൂപ

2017-18 കാലയളവിലെ സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ ലാഭം 8.30 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇത് 5.68 കോടിയായിരുന്നു. കോര്‍പറേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 20.19 കോടിയാണെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയരക്ടര്‍ സജീവ് കൌശിക് പറഞ്ഞു.

കൂടാതെ കെ എഫ് സി നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 87.88 ശതമാനം വര്‍ധനവോടെ 723.93 വായ്പ രൂപയുടെ വായ്പ അനുവദിച്ചതായും, വായ്പ തിരിച്ചടവ് 8.05 ശതമാനം വര്‍ധിച്ച് 944.67 കോടിയും വായ്പ വിതരണം 600 കോടിയിലെത്തിയതായും അദ്ദേഹം അറിയിച്ചു.

Top