കേരളത്തിലെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ ഓണത്തിനെത്തുന്നു

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയും ട്രാവൽ ടൈംസ് ഉല റെയിലും സംയുക്തമായ പ്രവർത്തിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ ഓണം അവധിക്ക് ആരംഭിക്കും. വിജയകരമായി പ്രവർത്തനം തുടരുന്ന ഉലറെയിൽ കേരളത്തിലെ വിനോദസഞ്ചാരികൾക്ക് ഈ അവധിക്കാലത്ത് മികച്ച യാത്രാനുഭവം നൽകുക ലക്ഷ്യമിട്ടാണ് ഓണം അവധി സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിനുമായെത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് വഴിയുള്ള യാത്ര സെപ്തംബർ രണ്ടിന് ആരംഭിക്കും. മൈസൂർ-ഹമ്പി-ഹൈദരാബാദ്-റാമോജി-ഔറംഗാബാദ്‌-എല്ലോറ-അജന്ത-സ്റ്റാച്യൂ ഓഫ് യൂണിറ്റി- ഗോവ എന്നിവിടങ്ങളിലൂടെ 11 ദിവസത്തിൽ സഞ്ചരിക്കാം. നാല് 3AC കോച്ചുകൾ, ആറ് 2SL കോച്ചുകൾ ഉൾപ്പെടെയുള്ള ട്രെയിനിൽ രാജ്യത്ത് തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫ്ലെയിം ലെസ് പാൻട്രി കാറുകളുമുണ്ട്. കോച്ച് മാനേജർമാർ, കോച്ച് ഗാർഡുകൾ, സിസിടിവി നിരീക്ഷണം, പിഎ സംവിധാനം ഉൾപ്പെടെ നിരവധി മറ്റ് സവിശേഷതകളും ഉല റെയിലിനെ വ്യത്യസ്തമാക്കുന്നു. കോച്ച്, ഭക്ഷണം, താമസം, ട്രാൻസ്പോർട്ടേഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്കുകൾ തീരുമാനിക്കുക.

Top