പാലക്കാട്: മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാകുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്.
രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണു ലക്ഷ്യം. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നാലു നിയോജക മണ്ഡലങ്ങളില്‍ ആരംഭിച്ചു.
കെ.ഡി. പ്രസേനന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ദിശ’ (ഡൈവേഴ്‌സിഫൈഡ് ഇന്റര്‍വെന്‍ഷന്‍ ഫോര്‍ സ്‌കോളാസ്റ്റിക് അവെയ്ക്കനിങ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബാക്കി 136 നിയോജക മണ്ഡലങ്ങളില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേ നവംബര്‍ ഒന്നിന് ആരംഭിക്കും.
സംസഥാനത്തെ ഒന്നര ലക്ഷം അധ്യാപകര്‍ക്ക് വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് അധ്യാപനം നടത്തുന്നതിനുള്ള പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.