മഴക്കെടുതിയെ തുടര്‍ന്ന് ഇന്ധനക്ഷാമം ഇല്ല; പ്രചാരണം അടിസ്ഥാനരഹിതമെന്ന്

petrole

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ഇന്ധനക്ഷാമമുണ്ടാകുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് കേരളാ പൊലീസ്.

കൊച്ചിയില്‍ നിന്നും ഇന്ധനം എത്തിക്കാന്‍ കഴിയുന്നില്ലെന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനാല്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ വാഹനങ്ങളുടെ നീണ്ട നിരയുണ്ടെന്നും, അതുകൊണ്ടു തന്നെ ചില പമ്പുകളില്‍ ഇന്ധനം തീര്‍ന്നുവെന്നും, എല്ലാ പമ്പുകളിലും നാളെ ഇന്ധനം എത്തിക്കുമെന്നും ഇന്ധനക്ഷാമമില്ലെന്നും പെട്രോളിയം കമ്പനികള്‍ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

അതേസമയം, ഇന്ധനം കരുതാന്‍ പമ്പ് ഉടമകള്‍ക്കു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ – സ്വകാര്യവാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം
വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനു മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Top