തിരുവനന്തപുരം: സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് കേരളത്തില്‍. രാവിലെ 9.20ന് തിരുവനന്തപുരത്തെത്തുന്ന യെച്ചൂരി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ആലപ്പുഴയിലെ ക്യാമ്പുകളും സന്ദര്‍ശിക്കും.
നേരത്തെ, കേരളത്തിലുണ്ടായ വന്‍ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പണം പ്രശ്‌നമല്ലെന്നും, ദുരന്തത്തിന്റെ വലിപ്പം ഇപ്പോഴെങ്കിലും മോദി മനസ്സിലാക്കണമെന്നും, ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, വേണ്ട സാമ്പത്തിക സഹായവും സന്നാഹങ്ങളും നല്കണമെന്നും യെച്ചൂരി ഫേസ്ബുക്കില്‍ കുറിച്ചു.