തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദ്യ സഹായമായ 10,000 രൂപ ഉടന്‍ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബാങ്കിന്റെ അടുത്ത പ്രവൃത്തി ദിനത്തില്‍ തുക കൈമാറാനാണ് നിര്‍ദ്ദേശം.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 700 കോടിയോളം രൂപയാണ്.
ബുധനാഴ്ച ബാങ്കുകള്‍ തുറക്കുന്നതോടെ ദുരിതാശ്വാസ നിധിയിലെത്തുന്ന സംഭാവന ആയിരം കോടി പിന്നിടുമെന്നാണ് ധനവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.