കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഗോവയുടെ വക 5 കോടി ധന സഹായം

Manohar Parrikar

ന്യൂഡല്‍ഹി: കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 5 കോടി രൂപ നല്‍കുമെന്ന് ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റ് അഭിഭാഷകരും കേരളത്തിന് സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു.

അയല്‍ സംസ്ഥാനങ്ങളും അന്യഭാഷാ സിനിമാ പ്രവര്‍ത്തകരും മലയാളി താരങ്ങളുമുള്‍പ്പെടെ നിരവധി പേരാണ് കേരളത്തിന് സഹായവുമായി എത്തിയത്. 600 കോടി രൂപയാണ് ഇത് വരെ കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിച്ച ധനസഹായം.

തെലങ്കാന 25 കോടി, മഹാരാഷ്ട്ര 20 കോടി, പഞ്ചാബ് 10 കോടി, ഡല്‍ഹി 10 കോടി, കര്‍ണാടക 10 കോടി, ബീഹാര്‍ 10 കോടി, തമിഴ്നാട് 10 കോടി, ഗുജറാത്ത് 10 കോടി, ഹരിയാന 10 കോടി, ആന്ധ്ര 5 കോടി, ഒഡീഷാ 5 കോടി, ജാര്‍ഖണ്ഡ് 5 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിന് ലഭിച്ച സഹായങ്ങള്‍.

Top