പ്രളയത്തില്‍ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നല്‍കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് സെപ്തംബര്‍ 30നുള്ളില്‍ പുതിയത് നല്‍കാന്‍ നിര്‍ദ്ദേശം.

കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ കുസാറ്റ്, സംസ്‌കൃതം എന്നീ സര്‍വകലാശാലകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മാത്രമല്ല, സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നല്‍കുന്നതിന് സര്‍വ്വകലാശാലകള്‍ അദാലത്ത് നടത്തണമെന്നും ഫീസ് ഈടാക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനായുള്ള അപക്ഷകള്‍ ഓണ്‍ലൈനായും നേരിട്ടും സ്വീകരിക്കണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നേരത്തെ, സംസ്ഥാനത്തെ പ്രളയ ദുരന്തത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ നന്നാക്കുന്നതിനു പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

കേടുവന്ന വീട്ടുപകരണങ്ങള്‍ നന്നാക്കുന്നതിന് കര്‍മപദ്ധതി രൂപീകരിക്കുമെന്നും, ദുരിതബാധിത മേഖലയില്‍ കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധ്യതകള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Top