കൊച്ചി: സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 240 രൂപയാണ് കുറഞ്ഞത്. പവന് 29,920 രൂപയും ഗ്രാമിന് 3,740 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്നലെ സ്വര്‍ണ വിലയ്ക്ക് മാറ്റമുണ്ടാകുന്നത്. ജനുവരി എട്ടിന് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. അന്നും 30,400 രൂപയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്.