കൊച്ചി: എം പാനല്‍ നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലേയെന്ന് ഹൈക്കോടതി. അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നിഷേധിക്കരുതെന്ന് പിഎസ്‌സി കോടതിയില്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാര്‍ക്ക് തുടരാമെന്നും മതിയായ ജീവനക്കാര്‍ പിഎസ്‌സി വഴി വന്നില്ലെങ്കില്‍ എംപാനലുകാരെ നിയോഗിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.
അതേസമയം, എംപാനല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കുവാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സാധിക്കില്ലെന്ന് ഗതാഗതി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചിരുന്നു.
പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുന്നതിന് കോടതിയുടെ നിര്‍ദേശം ആവശ്യമാണെന്നും കണ്ടക്ടര്‍മാരായി പി.എസ്.സി നിയമന ഉത്തരവ് ലഭിച്ചവരെല്ലാം ഇന്ന് എത്തുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയെ കടുത്ത പ്രസിസന്ധിയിലാക്കുന്ന കോടതി വിധിയാണ് ഉണ്ടായിരിക്കുന്നത്. വിധി നടപ്പാക്കുന്നതിന് സാവകാശം ലഭിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.