തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ആസൂത്രിതമായ ആക്രമണങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ പിന്തുണയോടെ സിപിഐഎം നേതൃത്വം നല്‍കുന്നതെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരും ചേര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല വിഷയത്തില്‍ ദേശീയ നേതാക്കളെ എത്തിച്ച് സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി നേതൃത്വം. ഈ മാസം 18ന് സെക്രട്ടറിയേറ്റ് ഉപരോധമാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഈ മാസം കേരളത്തില്‍ എത്തും. 15ന് കൊല്ലത്ത് ബൈപാസ് ഉദ്ഘാടനവും ബിജെപി യോഗവും ഉണ്ടാവുന്നതാണ് 27ന് തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തിലും മോദി പങ്കെടുക്കും.