അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടുത്ത അധ്യയനവര്‍ഷം പൂട്ടില്ലെന്ന് സര്‍ക്കാര്‍

kerala-high-court

കൊച്ചി: അംഗീകാരം ലഭിക്കാത്ത സ്‌കൂളുകള്‍ അടുത്ത അധ്യയനവര്‍ഷം അടച്ചുപൂട്ടില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. ഇതു സം
ബന്ധിച്ച വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിലപാട് അറിയിച്ചിരിക്കുന്നത്.

1500 സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനാണ് നേരത്തെ നോട്ടീസ് നല്കിയിരുന്നത്. ഇതിനെതിരെ ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിക്കുകയും, മൂന്നുവര്‍ഷത്തെ സാവകാശം തങ്ങള്‍ക്ക് നല്കണമെന്ന ആവശ്യം ഉന്നയിക്കുകയുമായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് മൂന്നുമാസത്തിനകം എതിര്‍ സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ സ്‌കൂളുകള്‍ അടച്ചുപൂട്ടരുതെന്നും കോടതി അറിയിച്ചു.

Top