തിരുവനന്തപുരം: സര്‍ക്കാര്‍ തരംതാഴ്ത്തിയ 11 ഡിവൈഎസ്പിമാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.
ആഭ്യന്തരവകുപ്പിന്റെ നടപടി ചോദ്യം ചെയ്തു തിങ്കളാഴ്ച ഇവര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിവൈഎസ്പിമാരായി ജോലി ചെയ്തു വന്ന 11 പേരെയാണ് സിഐ തസ്തികയിലേക്ക് സര്‍ക്കാര്‍ മാറ്റിയത്.
അതേസമയം, പുതിയ ഡിവൈഎസ്പിമാരെ നിയമിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പിശക് വരികയും ചെയ്തു. തരംതാഴ്ത്തപ്പെട്ട 11 പേരില്‍ ഒരാളായ അനില്‍കുമാറിനെ ആറ്റിങ്ങല്‍ ഡിവൈഎസ്പിയായി നിയമിച്ചു കൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിക്കുമെന്നും പുതുക്കിയ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുണ്ട്.