തിരുവനന്തപുരം: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച എന്‍.എസ്.ജി കമാന്‍ഡോ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷ രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിരഞ്ജന്റെ ഭാര്യ ഡോ.രാധികയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. മകള്‍ വിസ്മയയുടെ പഠനച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിരഞ്ജന്‍ രാജ്യത്തിന് അഭിമാനമാണ്. അദ്ദേഹത്തിന്റെ വീരമൃത്യുവിനെ രാജ്യം അഭിമാനത്തോടെ സ്മരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.