ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: ഹയര്‍സെക്കന്ററി ഹൈസ്‌കൂള്‍ ലയനം നടപ്പിലാക്കുവാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിദ്യാഭ്യാസ മേഖലയെ ചുവപ്പ് അണിയിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചെന്നിത്തല ആരോപിച്ചു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും ഉടന്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ അനാവശ്യ തിടുക്കം സംശയകരമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Top