ജാതീയ വിഭാഗീയത ഉണ്ടാക്കുന്നു; ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ എന്‍എസ്എസ്

sukumaran-nair

കോട്ടയം: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ വീണ്ടും എന്‍എസ്എസ് രംഗത്ത്.

വിഷയത്തില്‍ സര്‍ക്കാര്‍ സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിക്കുവാന്‍ ശ്രമിക്കുകയാണെന്നും ജാതീയ വിഭാഗീയത ഉണ്ടാക്കുന്നുണ്ടെന്നും എന്‍എസ്എസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

നവോത്ഥാനവും ശബരിമല സ്ത്രീ പ്രവേശനവും തമ്മിലെന്ത് ബന്ധമെന്നും രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതിയെങ്കില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്നും എന്‍എസ്എസ് വ്യക്തമാക്കി.

ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുത്തിരുന്നില്ല. ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നത് വ്യക്തമാണ്. ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കം എന്നിവയെല്ലാം എന്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു.

Top