തിരുവനന്തപുരം: മന്ത്രി കെ. ബാബുവിന്റെ നേതൃത്വത്തില്‍ ബ്രിട്ടനിലേക്ക് പോകാനിരുന്ന സര്‍വകക്ഷി സംഘത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അഴിമതി ആരോപണ വിധേയനായ കെ. ബാബുവിനൊപ്പം പോകാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇതേ തുടര്‍ന്ന് സര്‍വകക്ഷി സംഘത്തിന്റെ യാത്ര മാറ്റിവെച്ചു.
ബ്രിട്ടീഷ് സര്‍ക്കാറിന്റെ ക്ഷണപ്രകാരമാണ് ഭരണപ്രതിപക്ഷ എം.എല്‍.എമാര്‍ അടങ്ങിയ സംഘം ബ്രിട്ടന്‍ സന്ദര്‍ശിക്കാനിരുന്നത്. മന്ത്രി കെ.സി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം ആസൂത്രണം ചെയ്തിരുന്നതെങ്കിലും അസൗകര്യം മൂലം അദ്ദേഹം പിന്മാറിയതിനെത്തുടര്‍ന്നാണ് സംഘത്തെ കെ. ബാബു നയിക്കാന്‍ തീരുമാനിച്ചത്.