സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ കേരളത്തിലെത്തി; മാസവാടക 1,44,60,000 രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത പവന്‍ ഹംസിന്റെ ഹെലികോപ്റ്റര്‍ സംസ്ഥാനതലസ്ഥാനത്തെത്തി. തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ് ഹെലികോപ്റ്റര്‍ എത്തിയത് എന്നാണ് സൂചന. രണ്ട് ക്യാപ്റ്റന്മാരും പവന്‍ ഹംസിന്റെ മൂന്ന് എന്‍ജിനിയര്‍മാരും ഉള്‍പ്പെടുന്ന ആദ്യസംഘം തിങ്കളാഴ്ചയാണ് തലസ്ഥാനത്തെത്തിയത്.

പവന്‍ഹംസിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത് രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ്. സര്‍ക്കാരിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി പവന്‍ ഹംസിന്റെ ‘എഎസ് 365 ഡൗഫിന്‍ എന്‍’ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ മാസവാടക ഇനത്തില്‍ 1,44,60,000 രൂപ അനുവദിക്കാന്‍ ഫെബ്രുവരി 24ന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 18% ജിഎസ്ടി കൂടിയാകുമ്പോള്‍ തുക 1,70,63,000 കോടിരൂപയാകും ഹെലികോപ്റ്ററിന്റെ വാടക.

Top