ഗവർണർക്കെതിരെ നീക്കം നടത്തിയാൽ കേരള സർക്കാരിനെ പിരിച്ചുവിടണം; സുബ്രഹ്മണ്യൻ സ്വാമി

ദില്ലി: കേരള ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ ഗവർണറെ പിന്തുണച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഗവർണറുടെ ഒരു രോമത്തില്‍ തൊട്ടാൽ കേരളത്തിലെ സർക്കാരിനെ പിരിച്ച് വിടാൻ മോദി സർക്കാർ തയ്യാറാകണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ബിജെപി നേതാവിന്റെ പ്രതികരണം.

ഗവർണർ രാഷ്ട്രപതിയേയും കേന്ദ്രത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് കേരളത്തിലെ ഭ്രാന്തൻമാരായ കമ്യൂണിസ്റ്റുകാർ മനസ്സിലാക്കണമെന്നും ട്വീറ്റില്‍ പറയുന്നു. അതേസമയം സർവകലാശാല വി സിമാ‍ർക്കെതിരായ നടപടികളിൽ ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് സര്‍ക്കാരും ഇടത് മുന്നണിയും. ഗവർണറുടെ അസാധാരണ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ തന്നെയാണ് എൽഡിഎഎഫിന്റെ തീരുമാനം.

 

Top