സാമ്പത്തിക പ്രതിസന്ധി; സംസ്ഥാന സർക്കാർ ഇന്ന് 1,500 കോടി രൂപ കടമെടുക്കും

തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി സംസ്ഥാന സർക്കാർ ഇന്ന് 1,500 കോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ധനം സമാഹരിക്കുന്നത്. ഈ മാസത്തെ ചെലവുകൾക്കായി 21,000 കോടി രൂപ വേണമെന്നാണ് കണക്കുകൂട്ടുന്നത്.

ശമ്പളം, പെൻഷൻ വിതരണം എന്നിവ പൂർത്തിയായിട്ടുണ്ട്. എന്നാൽ പദ്ധതികളുടെ ബില്ല് മാറൽ, വായ്പാ തിരിച്ചടവ് അടക്കമുള്ള ചെലവുകൾക്ക് ഇനിയും കോടികൾ വേണം.

ശമ്പളവും പെൻഷനും കൊടുക്കാൻ 4,500 കോടിയാണ് ചെലവായത്. പദ്ധതിയടങ്കലിന് മാത്രം 8,400 കോടി രൂപ കൂടി വേണം. സാമ്പത്തിക പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തിൽ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് നിയന്ത്രണങ്ങളുണ്ട്.

Top