തിരുവനന്തപുരം: പ്രവാസികളെ വിമാനത്തില്‍ തിരികെ കൊണ്ടുവരുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് കേരളം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ശ്ലാഘനീയമാണെന്ന് അഭിനന്ദിച്ച് കേരളത്തിന് കത്തയച്ച് കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യമന്ത്രാലയമാണ് കേരളത്തിനെ അഭിനന്ദിച്ച് ഇന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. പ്രവാസി വിഷയത്തില്‍ സര്‍ക്കാരിന്റെ കത്തിനുളള മറുപടിയിലാണ് അഭിനന്ദനം.
സെക്രട്ടറി സഞ്ജയ് ഭട്ടാചര്യ അയച്ച കത്തിലാണ് കേരളത്തിന്റെ നിലപാടിനെ അഭിനന്ദിക്കുന്നത്. പ്രവാസികളുടെ സുരക്ഷയ്ക്ക് സ്വീകരിച്ചിട്ടുള്ള നടപടികളിലും കേന്ദ്രം തൃപ്തി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തിലേക്കു പ്രവാസികളെ െകാണ്ടുവരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി കേരളത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.