ഒരു ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ഗവര്‍ണ്ണറുടെ അധികാരം പരിമിതമാണ്. അത് മറികടന്ന് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ വെല്ലുവിളിച്ച് മുന്നോട്ട് പോയാല്‍, ഗവര്‍ണ്ണര്‍ തന്നെയാണ് അനുഭവിക്കുക. ചാന്‍സലര്‍ പദവി ഉള്‍പ്പെടെ കയ്യില്‍ നിന്നും പോയാല്‍, ചിറകരിയപ്പെട്ട അവസ്ഥയിലാകും. മറ്റു സംസ്ഥാനങ്ങളെ പിരിച്ചു വിടാന്‍ ശുപാര്‍ശ ചെയ്യുന്നതു പോലെ കേരളത്തില്‍ ശ്രമിച്ചാല്‍, അവിടെയും ഗവര്‍ണ്ണര്‍ക്കാണ് കൈ പൊള്ളുക. കേരള സര്‍ക്കാറിന് ഭരിക്കാന്‍ അര്‍ഹതയില്ലങ്കില്‍, രാജ്യത്തെ മറ്റൊരു സംസ്ഥാന സര്‍ക്കാറിനും ഭരണത്തില്‍ ഇരിക്കാന്‍ അര്‍ഹതയുണ്ടാകില്ലന്നതും, തിരിച്ചറിയണം.കാരണം, സാക്ഷര സുന്ദരകേരളം രാജ്യത്തിനു തന്നെ ഇന്നു മാതൃകയാണ്.(വീഡിയോ കാണുക)