വധൂവരന്മാര്‍ക്ക് ക്വാറന്റീനില്‍ ഇളവ് ; 7 ദിവസം സംസ്ഥാനത്തു താമസിക്കാം

തിരുവനന്തപുരം: വിവാഹ ആവശ്യത്തിനു ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍.

വരനും വധുവിനും ഇവരോടൊപ്പമെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്വാറന്റീന്‍ വേണ്ട, ഏഴു ദിവസം സംസ്ഥാനത്തു താമസിക്കാം, കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനോടൊപ്പം വിവാഹ കാര്‍ഡും അപ്ലോഡ് ചെയ്യണം,ശാരീരിക അകലം പാലിക്കണം,അനുവാദമില്ലാതെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത് തുടങ്ങിയവയാണ് ഉത്തരവില്‍ പറയുന്നത്.

ജില്ലാ കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളും ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും മെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ക്വാറന്റീനില്‍ സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിരുന്നു.

Top