പ്രകൃതിക്ഷോഭം തടയാന്‍ സര്‍വ്വതും സജ്ജം; ആശങ്കവേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രകൃതിക്ഷോഭം തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍. പത്തനംതിട്ടയില്‍ എയര്‍ ലിഫ്റ്റിംഗ് സംഘം സജ്ജമാണ്. കൂടുതല്‍ ദുരിദാശ്വാസ ക്യാമ്പുകള്‍ തയാറാണെന്നും മന്ത്രിമാരായ കെ രാജനും വീണ ജോര്‍ജും അവലോകന യോഗത്തിന് ശേഷം പ്രതികരിച്ചു.

വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടു. ഇടുക്കി ഡാമിന്റെ കാര്യത്തില്‍ അനാവശ്യഭീതി വേണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഇതിനിടെ സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാര്‍, ഇരട്ടയാര്‍, മൂഴയാര്‍, കല്ലാര്‍ക്കുട്ടി, പീച്ചി, ചിമ്മിണി , പെരിങ്ങല്‍കുത്ത്,കുണ്ടള, ലോവര്‍ പെരിയാര്‍ എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

അതേസമയം, സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ പരക്കെ മഴയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top