സംസ്ഥാന ദേശീയ പാദകള്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടം വരുത്തുന്നവര്‍ക്കെതരിരെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്.പ്രധാന പാതകളും ദേശീയ സംസ്ഥാന പാദകളും നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു.
അതേസമയം, അക്രമത്തില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തെന്നെ റോഡുകള്‍ക്കുണ്ടാകുന്ന നാശനഷ്ടം പബ്ലിക് പ്രോസിക്യൂട്ടര്‍ വഴി കോടതിയിലെത്തിക്കാന്‍ നടപടിയെടുക്കുമെന്നും ഡി.ജി.പി ലോക്‌നഥ് ബെഹ്‌റ വ്യക്തമാക്കി.