ന്യൂഡല്‍ഹി : പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് കേന്ദ്രത്തിന്റെ സൗജന്യ അരി ഇല്ലന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ 233 കോടി രൂപയുടെ അരിക്ക് നല്‍ക്കാലം വിലനല്‍കേണ്ട എന്നും കേന്ദ്രം അറിയിച്ചു.
അനുവദിച്ച അരിയുടെ തുക പിന്നീട് കേരള സര്‍ക്കാരില്‍ നിന്ന് ഈടാക്കും. തുക നല്‍കാത്ത പക്ഷം കേന്ദ്രത്തില്‍ നിന്നുള്ള ദുരിതാശ്വാസ ഫണ്ട് കുറയുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 9540 മെട്രിക്ക് ടണ്‍ അരിയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്.
എന്നാല്‍ കേരളം തത്ക്കാലം പണം നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.
പ്രളയത്തെ തുടര്‍ന്നു സൗജന്യമായി അരിനല്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് വിദേശ സഹായങ്ങള്‍ വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ ഉള്‍പ്പെടെയുള്ള സഹായം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കേരളത്തിനാവശ്യമായ ദുരിതാശ്വാസ നടപടികള്‍ രാജ്യത്തിന് സ്വീകരിക്കാനാകുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
വിദേശരാജ്യങ്ങള്‍ കേരളത്തെ സഹായിക്കാനായി രംഗത്ത് എത്തിയിരിക്കുന്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അരിയുടെ തുക ആവശ്യപ്പെട്ടത്. യുഎഇ 700 കോടി രൂപയുടെ സഹായമാണ് കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.