Kerala high cour-petition-against-vs

High court

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണപരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷനെ നിയമിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.

കമ്മീഷന്റെ അധ്യക്ഷനെ നിയമിക്കുന്നതിനു യോഗ്യത നിശ്ചയിക്കണമെന്നും ഇതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്.

പദവിയുടെ മാനദണ്ഡം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ഹര്‍ജി.

നാളെ ഹര്‍ജി കോടതി പരിഗണിക്കും. ജസ്റ്റീസ് തോട്ടത്തില്‍.ബി.രാധാകൃഷ്ണന്‍ അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Top