ലഹരി ഉപയോഗം വര്‍ധിക്കുന്നതു നേരിടാന്‍ മദ്യം നല്‍കുകയാണോ വേണ്ടതെന്ന് ഹൈക്കോടതി

കൊച്ചി: മദ്യനയം മാറ്റിയതിനുള്ള സര്‍ക്കാരിന്റെ നിലപാടില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി.

ലഹരിമരുന്നുപയോഗം വര്‍ധിക്കുന്നതു നേരിടാന്‍ മദ്യം നല്‍കുകയാണോ വേണ്ടതെന്ന് ഹൈക്കോടതി ചോദിച്ചു.

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സംശയം ഉന്നയിച്ചത്. മദ്യനയത്തെക്കുറിച്ചു വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top