സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടില്‍ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സാമുദായിക സംഘടനകൾ നടത്തിയ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെട്ട, സിറോ മലബാർ സഭ ഭൂമി ഇടപാടു കേസ് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടിതയുടെ ഉത്തരവ്.

സാമുദായിക സംഘടനകൾ നടത്തിയ പല ഭൂമി ഇടപാടുകളും സംശയാസ്പദമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭൂമി കയ്യേറിയ ശേഷം പട്ടയം ഉണ്ടാക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. വനം, റവന്യൂ പ്രതിനിധികളെ ഉൾപ്പെടുത്തി ഇക്കാര്യം അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു. സാമുദായിക സംഘടനകൾ ഭൂമി കയ്യേറിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

Top