കൊച്ചി: സംഘര്‍ഷത്തെ തുടര്‍ന്ന് കേരള ഹൈകോടതിക്ക് മുന്നില്‍ സംഘം ചേരുന്നതു നിരോധിച്ചു.
മത്തായി മാഞ്ഞൂരാന്‍ റോഡ്, ഇ.ആര്‍.ജി റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, സലീം അലി റോഡ് എന്നിവിടങ്ങളില്‍ ന്യായവിരുദ്ധമായി കൂട്ടം കൂടുന്നതും പൊതുയോഗം, ധര്‍ണ, മാര്‍ച്ച്, പിക്കറ്റിങ് എന്നിവ നടത്തുന്നതും 15 ദിവസത്തേക്ക് നിരോധിച്ച് സിറ്റി പൊലീസ് കമ്മീഷ്ണറാണ് ഉത്തരവിറക്കിയത്.
കേരള പൊലീസ് വകുപ്പിലെ 79 സെക്ഷന്‍ പ്രകാരമാണ് നടപടി.
അതേസമയം ഹൈകോടതിയിലുണ്ടായ അക്രമങ്ങളെക്കുറിച്ച് റിട്ട. ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് ശിപാര്‍ശ ചെയ്തു.
പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായാണ് നടപടി. ഇക്കാര്യം അഭിഭാഷക അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. തെറ്റ് പറ്റിയവര്‍ക്ക് അത് തിരുത്താന്‍ അവസരമൊരുങ്ങുമെന്നും എ.ജി വ്യക്തമാക്കി.
ഹൈകോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വ്യാഴാഴ്ച തന്നെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാക്കും.
സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം അഭിഭാഷകര്‍ ഇന്ന് ഹൈകോടതി നടപടികള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമരവുമായി സഹകരിക്കില്ലെന്ന് എറണാകുളം ബാര്‍ അസോസിയേഷന്‍ അറിയിച്ചു.