കലാതിലക വിവാദം ; കേരള സര്‍വകലാശാലയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

kerala-high-court

കൊല്ലം: കലോത്സവത്തിലെ കലാതിലകപട്ട വിവാദത്തില്‍ കേരള സര്‍വകലാശാലയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സംഭവത്തില്‍ വിശദമായ വീശദീകരണം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. സിനിമാ-സീരിയല്‍ നടി മഹാലക്ഷ്മിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

കലാതിലകത്തെ നിശ്ചയിക്കാന്‍ പ്രഖ്യാപിച്ച മത്സരഫലങ്ങള്‍ തിരുത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഥാപ്രസംഗത്തിന്റെയും കുച്ചിപുടിയുടെയും ഫലങ്ങളാണ് തിരുത്തിയത്.

മാര്‍ ഇവാനിയസിലെ എസ് മഹാലക്ഷ്മിക്ക് കലാതിലകം നല്‍കാനാണ് മത്സരഫലം തിരുത്തിയതെന്നാണ് പരാതി. ആദ്യം കുച്ചിപ്പുടിക്ക് ഒന്നാം സമ്മാനം പ്രഖ്യാപിച്ചത് ദിവ്യ വിജയന് ആയിരുന്നെന്നും പിന്നീട് തിരുത്തി സമ്മാനമില്ലാതിരുന്ന മഹാലക്ഷ്മിക്ക് നല്‍കിയെന്ന് ആരോപിച്ചായിരുന്നു വിവാദം.

തുടര്‍ന്ന് കലാതിലകത്തില്‍ നിന്നും സിനിമാസീരിയല്‍ നടി മഹാലക്ഷ്മിയെ മാറ്റി. പകരം മാര്‍ ഇവാനിയോസ് കോളജിലെ രേഷ്മയെ കലാതിലകമായി പ്രഖ്യാപിച്ചിരുന്നു.

Top