റെഡ്‌സോണില്‍ ഉള്‍പ്പെടാത്ത കോടതികള്‍ക്ക് നാളെ മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി

കൊച്ചി: സംസ്ഥാനത്ത് റെഡ്‌സോണില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങളിലെ കോടതികള്‍ നാളെ മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കി കേരള ഹൈക്കോടതി. റെഡ്‌സോണില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ പരിമിതമായ എണ്ണത്തില്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി കോടതി പ്രവര്‍ത്തിക്കണം. ഹോട്ട്‌സ്‌പോട്ടുകളില്‍ കോടതികള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം, മുഴുവന്‍ രോഗികളും രോഗമുക്തി നേടിയതിന് പിന്നാലെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ഹോട്ട് സ്‌പോട്ടുകള്‍ വെട്ടിചുരുക്കി കളക്ടര്‍മാര്‍ ഉത്തരവിറക്കി. തിരുവനന്തപുരം ജില്ല കൊവിഡ് മുക്തമായതിന് പിന്നാലെ ജില്ലയിലെ എല്ലാ ഹോട്ട്‌സ്‌പോട്ടുകളും റദ്ദാക്കുന്നതായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഹോട്ട് സ്‌പോട്ട് പട്ടികയില്‍പ്പെടുത്തിയ നെയ്യാറ്റിന്‍കര പഞ്ചായത്ത് അടക്കം ജില്ലയിലെ മുഴുവന്‍ ഹോട്ട് സ്‌പോട്ടുകളിലും ഇനി കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല.

Top