kerala high court – vinson m paul – report

HIGH-COURT

കൊച്ചി: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിനെ മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിവരാവകാശ കമ്മിഷണര്‍ നിയമനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

വിവരവകാശ കമ്മിഷണര്‍മാരെ നിയമിച്ചത് അപേക്ഷകള്‍ വേണ്ടവണ്ണം പരിശോധിക്കാതെയാണെന്ന് കോടതി നിരീക്ഷിച്ചു. കമ്മിഷനെ നിയമിച്ചത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് ജെ.മുഹമ്മദ് മുഷ്താഖ് ഉള്‍പ്പെട്ട ബെഞ്ചാണ്ഹര്‍ജി പരിഗണിക്കുന്നത്.

വിന്‍സന്‍ എം പോളിനെ മുഖ്യവിവരാവകാശ കമീഷണറായി നിയമിക്കുന്നത് ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി സോമനാഥന്‍ പിള്ളയാണ് ഹൈക്കോടതിയെ സമീപിച്ചത്.നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ നിയമന കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സെലക്ഷന്‍ കമ്മിറ്റി അംഗമായ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ വിയോജിപ്പ് മറികടന്നാണ് വിന്‍സന്‍ എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറാക്കിയത്.

Top