ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേയ്ക്ക് ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.
കേരള, മദ്രാസ്, രാജസ്ഥാന്‍, പഞ്ചാബ് & ഹരിയാന, ഹിമാചല്‍ പ്രദേശ് ഹൈക്കോടതികളിലേയ്ക്കാണ് പുതിയ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചത്.
കേരള ഹൈക്കോടതിയില്‍ ഏറ്റവും സീനിയര്‍ ജഡ്ജിയായ ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീമിനെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. 2009 ജനുവരിയില്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം നിലവില്‍ കേരള ലീഗല്‍ സര്‍വീസ് അതോരിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയാണ്.
കേരള, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായി നിയമിതരായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഇവിടങ്ങളിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരുടെ നിയമനം.