പെണ്‍കുട്ടികള്‍ക്കു സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് എതിരെ ഹൈക്കോടതി

കൊച്ചി: ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണങ്ങൾ പെൺകുട്ടികൾക്ക് എന്തിനെന്ന് ഹൈക്കോടതി. നിയന്ത്രണങ്ങളുടെ പേരിൽ പെൺകുട്ടികളെ എത്ര നേരം പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ പെൺകുട്ടികൾക്കു മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് എതിരായ ഹർജി പരിഗണിക്കുമ്പോഴാണ് പരാമർശം.

രാത്രി ഒൻപതരയ്ക്കു ശേഷം പെൺകുട്ടികൾക്കു മാത്രം പുറത്തിറങ്ങാൻ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെയാണ് കോടതി ചോദ്യം ചെയ്തത്. 9.30ന് ശേഷം പെൺകുട്ടികളുടെ തല ഇടിഞ്ഞുവീഴുമോ? പ്രശ്‌നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. ക്യാംപസ് സുരക്ഷിതമല്ലെങ്കിൽ ഹോസ്റ്റൽ എങ്ങനെ സുരക്ഷിതമാവുമെന്ന് കോടതി ചോദിച്ചു.

Top