കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കില്‍ ഹൈക്കോടതിയുടെ ഇളവ്. കേന്ദ്ര മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് 100 പേര്‍ക്ക് വരെ സമരത്തില്‍ പങ്കെടുക്കാം.സമരത്തില്‍ പങ്കെടുക്കുന്നവര്‍ മാസ്‌കും സാനിറ്റൈസറും അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി.
ആദ്യം ജൂലൈ 31 വരെയാണ് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് ഇത് ആഗസ്റ്റ് 31 വരെ നീട്ടിയിരുന്നു.കോവിഡ് പ്രതിരോധത്തിനായി ദേശീയ ദുരന്തനിവാരണ നിയമപ്രകാരം നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമരങ്ങളും പ്രതിഷേധങ്ങളും വ്യാപകമാവുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സമരങ്ങള്‍ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ഈ ഉത്തരവിലാണ് ഇപ്പോള്‍ ഇളവുകള്‍ ഹൈക്കോടതി നല്‍കിയിരിക്കുന്നത്.