Kerala House beef row: SIT gives clean chit to Delhi Police

ന്യൂഡല്‍ഹി:കേരളാ ഹൗസിലെ ക്യാന്റീനില്‍ പശുവിറച്ചി വിളമ്പിയെന്ന പേരില്‍ നടത്തിയ റെയ്ഡില്‍ ഡല്‍ഹി പൊലീസിന് പ്രത്യേക അന്വേഷണ സെഘത്തിന്റെ ക്ലീന്‍ ചിറ്റ്.

ഡല്‍ഹി കേരളാ ഹൗസില്‍ റെയ്ഡ് നടത്തിയിട്ടില്ല. ഒരു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവരം ശേഖരിക്കാന്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ അവിടെയെത്തിയതെന്നും പ്രത്യേക അന്വേഷണ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വിഷയത്തില്‍ നിയമലംഘനം നടന്നിട്ടില്ല. പൊലീസിന് യാതോരു ഗൂഢലക്ഷ്യങ്ങളും ഉണ്ടായിരുന്നില്ല. കെ.വി.തോമസ്, കെ.സി.വേണുഗോപാല്‍, പി.കെ.ബിജു എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങാണ് ലോക്‌സഭയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വായിച്ചത്.

കേരളാ ഹൗസിലെ സമൃദ്ധി റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ്, ബീഫ് എന്ന പേരില്‍ വിളമ്പുന്നതു പശുവിറച്ചി ആണെന്നു പരാതിപ്പെട്ടത്. ഇതേത്തുടര്‍ന്ന് മുപ്പതോളം പേരടങ്ങുന്ന പൊലീസ് സംഘം റസ്റ്ററന്റിലെത്തി പരിശോധന നടത്തുകയായിരുന്നു. കേരളാ ഹൗസില്‍ പൊലീസ് എത്തിയത് സംഘര്‍ഷം ഒഴിവാക്കാനാണെന്നും അവിടെ നടന്നത് റെയ്ഡല്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

Top