ദീപം തെളിയിച്ചും മധുരം പങ്കുവെച്ചും ഇടതുമുന്നണിയുടെ വിജയദിനാഘോഷം

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയം ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും മധുരം വിളമ്പിയും പ്രവര്‍ത്തകര്‍ ആഘോഷിച്ചു. വിജയാഘോഷം കൊവിഡ് സാഹചര്യം പരിഗണിച്ച് വീടുകളിലാണ് നടന്നത്. ആഘോഷത്തിന്റെ നിമിഷങ്ങള്‍ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള വിവിധ നേതാക്കള്‍ ആഘോഷങ്ങളില്‍ പങ്കാളികളായി.

വീടുകളില്‍ കുടുംബത്തോടൊപ്പമാണ് വിജയദിനാഘോഷം നടന്നത്. കോവിഡ് നിയന്ത്രണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വീടുകള്‍ക്കുള്ളില്‍ ഒതുങ്ങി ദീപം തെളിയിച്ച് വിജയാഘോഷം നടത്താന്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരുന്നത്. തെരുവില്‍ ഇറങ്ങിയുള്ള ആള്‍ക്കൂട്ടങ്ങളുടെ ആഘോഷം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ആഘോഷവേളയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

മുന്‍ മന്ത്രി ഇപി ജയരാജന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം, തുടങ്ങിയവര്‍ തങ്ങള്‍ ഇടതുവിജയം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

Top