ജാതി സെന്‍സെസ് നടത്തേണ്ടത് കേന്ദ്രമാണെന്ന് കേരളം സുപ്രീംകോടതിയില്‍

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരാണ് ജാതി സെന്‍സെസ് നടത്തേണ്ടതെന്ന് കേരളം സുപ്രീംകോടതിയില്‍. സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. സംസ്ഥാന സര്‍ക്കാര്‍ കോടതിയലക്ഷ്യം നടത്തിയിട്ടില്ല എന്നും ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

2011ല്‍ ജാതി സെന്‍സസ് വഴി കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചു. കേന്ദ്ര നഗര വികസന മന്ത്രാലയം സര്‍വ്വേ വിവരങ്ങള്‍ ഇതുവരെ കേരളത്തിന് നേരിട്ട് നല്‍കിയില്ല. അതിനാല്‍ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ സംബന്ധിച്ച തീരുമാനം എടുക്കാന്‍ കേരളത്തിന് കഴിഞ്ഞില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

സംസ്ഥാന പിന്നാക്ക കമ്മീഷന്‍ ആണ് സംസ്ഥാന സര്‍ക്കാരിന് സെന്‍സസ് വിവരങ്ങള്‍ നല്‍കിയത്. ജാതി സര്‍വ്വേയില്‍ സാമൂഹിക-സാമ്പത്തിക ജാതി വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ട് സാമൂഹിക സാമ്പത്തിക പിന്നാക്ക സംവരണം പുതുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നുമാണ് ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

Top