പ്രദര്‍ശന വേദികള്‍ നിറഞ്ഞൊഴുകി ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. ആറാം ദിനമായ ഇന്ന് മിഡ് നൈറ്റ് സ്‌ക്രീനിംഗ് വിഭാഗത്തില്‍ മലേഷ്യന്‍ ഹൊറര്‍ ചിത്രം ‘ടൈഗര്‍ സ്ട്രൈപ്‌സ്’ നിശാഗന്ധിയില്‍ അര്‍ധരാത്രി പ്രദര്‍ശിപ്പിക്കും. മേളയിലെത്തിയ 49 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും ഇന്ന് നടക്കും. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പും ഇന്ന് ആരംഭിക്കും
മലയാള ചിത്രങ്ങളില്‍ ആപ്പിള്‍ ചെടികളുടെ അവസാന പ്രദര്‍ശനവും നീലമുടി, ഷെഹറാസാദ്, ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നിവയുടെ രണ്ടാമത്തെ പ്രദര്‍ശനവും അദൃശ്യ ജാലകങ്ങള്‍ ഹോം എന്നിവയുടെ അവസാന പ്രദര്‍ശനവും ബുധനാഴ്ചയാണ്. സ്പിരിറ്റ് ഓഫ് സിനിമ വിഭാഗത്തില്‍ വനൂരി കഹിയുടെ റഫീക്കിയും മൃണാല്‍ സെന്നിന്റെ ആന്‍ഡ് ക്വയറ്റ് റോള്‍സ് ദി ഡൗണും ക്രിസ്റ്റോഫ് സനൂസിയുടെ ദി ഇല്യൂമിനേഷനുമാണ് ഇന്ന് പ്രദര്‍ശിപ്പിക്കുക.
മലേഷ്യന്‍ സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം ടൈഗര്‍ സ്ട്രൈപ്സിന്റെ പ്രദര്‍ശനമാണ് ഇന്നത്തെ പ്രധാന ആകര്‍ഷണം. അമാന്‍ഡ നെല്‍ യുവിന്റെ ചിത്രം മലേഷ്യയുടെ ഓസ്‌കാര്‍ പ്രതീക്ഷ കൂടിയാണ്. ഉദ്ഘാടന ചിത്രമായ മുഹമ്മദ് കാര്‍ഡോഫാനിയുട ഗുഡ് ബൈ ജൂലിയ ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കും. 67 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. അതില്‍ 49 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനമാണ്.