ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഒരു ദിവസത്തെ ശമ്പളം നല്‍കുമെന്ന് കേരള ഐ.പി.എസ് അസ്സോസിയേഷന്‍

തിരുവനന്തപുരം: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഒരു ദിവസത്തെ ശമ്പളം നല്‍കുമെന്ന് കേരള ഐപിഎസ് അസ്സോസിയേഷന്‍. രാജ്യസുരക്ഷയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരോടുള്ള ആദരമര്‍പ്പിച്ചാണ് തീരുമാനം.

ജവാന്‍മാരുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നടന്‍ അമിതാഭ് ബച്ചന്‍, ക്രിക്കറ്റ് താരം സെവാഗ്, തുടങ്ങിയവരും സഹായം നല്‍കുമെന്ന് അറിയിച്ചു.

ജവാന്‍മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാനാണ് ആലോചിക്കുന്നത് എന്ന് അമിതാഭ് ബച്ചന്റെ വക്താവ് പറഞ്ഞു. ജവാന്‍മാരുടെ വിവരം ശേഖരിക്കാനും എങ്ങനെ സാമ്പത്തിക സഹായം വിതരണം ചെയ്യാനാകും എന്നും അറിയാന്‍ അമിതാഭ് ബച്ചന്‍ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ട്.

Top